Friday, March 20, 2009

3.പേരമരം

1.
വീട്ടില്‍നിന്നുവിട്ട് പറമ്പില്‍ കൈത്തോടിനോടു ചേര്‍ന്നായിരുന്നു പേരമരം . കൈത്തോടിനുമീതെ, തെങ്ങും കവുങ്ങും കപ്പയുമൊക്കെ നില്‍ക്കുന്ന പറമ്പുകള്‍ക്കും മീതെ ചിലപ്പോള്‍ പൂത്തും പൂക്കാതെയും ഇലപൊഴിച്ചും പൊഴിക്കാതെയും കൂറ്റനൊരു മേഫ്ലവര്‍. ആകാശത്ത് പേരയുടെ പച്ചച്ചില്ലകളും മേഫ്ലവറിന്റെ ചുവന്ന ചില്ലകളും കെട്ടിപ്പിടിച്ചുകിടക്കും. കാറ്റില്‍ ഒന്നിളകി, അയഞ്ഞ് മാറിനിന്ന് ശ്വസിക്കും . വീണ്ടും കെട്ടിപ്പിണഞ്ഞ് കിടക്കും. അങ്ങനെ എത്രനേരമെന്നറിയില്ല. ആദ്യത്തെ മഴയ്ക്ക് , അണ്ണാന്‍ കാര്‍ന്ന പേരയ്ക്കബാക്കിയുടെ മേലെ ചുവപ്പന്‍ ഇതളുകള്‍ വന്ന് ശയിക്കും . പിന്നെ ആദ്യത്തെ ഓളത്തിന്‌ ഒഴുകും . അങ്ങനെ എത്രനേരമെന്നറിയില്ല, എവിടെവരെയെന്നറിയില്ല. രാവിലെ നാനാജാതി കിളികള്‍ വന്നും ഇരുന്നും വിളിച്ചും കൂവിയും കലഹിച്ചും കാഷ്ടിച്ചും പോകും .

പേരച്ചുവട്ടില്‍ ഇരിക്കാനും കിടക്കാനും പാകത്തില്‍ ഒരു ശിഖരം .അതില്‍ ചാരിക്കിടന്നാല്‍ വളവുതിരിഞ്ഞ് സിനിമാപ്പരസ്യങ്ങളുമായി പത്രക്കാരന്‍ വരുന്നതുകാണാം . പത്രക്കാരന്‌ പ്രത്യേക സമയമൊന്നുമില്ല. ഒമ്പതുമുതല്‍ പന്ത്രണ്ടുവരെ ഏതുസമയത്തുമാകാം . അപൂര്‍വം ചിലപ്പോള്‍ വൈകുന്നേരങ്ങളിലുമാകാം .

2 comments:

  1. “അനിശ്ചിത സാ‍ധ്യതകള്‍” ആ അനിശ്ചിതത്തിന്റെ സാധ്യത ഇഷ്ടമായി. പരീക്ഷണത്തിനിറങ്ങിയവന്‍ വിജയത്തേക്കുറിച്ചല്ല, അനിശ്ചിതത്വത്തെക്കുറിച്ചാണ് ചിന്തിക്കേണ്ടത്..എന്നല്ലെ?

    ReplyDelete