Sunday, March 21, 2010
17
ആരാധനയുടെ തുടക്കം അവിടെനിന്നായിരുന്നു,പേരമരച്ചുവട്ടില്‍നിന്ന്.പത്രക്കാരനെ കാത്തുനില്‍ക്കുന്ന നിമിഷങ്ങളില്‍ സച്ചിന്‍തെണ്ടുല്‍ക്കര്‍ സെഞ്ചുറിയടിച്ച് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. അത് തൊണ്ണൂറ്റിമൂന്നിലെത്തുന്നതിനിടയില്‍ എന്തൊക്കെ മറിമായങ്ങള്‍ .പെട്ടെന്നാണ് പേരമരച്ചുവട്ടിലേക്ക് പെണ്‍കുട്ടികളെത്തിത്തുടങ്ങിയത്.പുരപ്പുറത്തുകയറിനിന്നാല്‍പ്പോലും മറ്റൊരുപുര കാണാന്‌കഴിയാത്ത ആ വിജനതയിലേക്ക് എവിടെനിന്നാണ് പെണ്‍കുട്ടികളെത്തിയത്.ആദ്യമെത്തിയത് മണമാണ്. പേരമണം മാത്രം പരിചയിച്ച മൂക്കില്‍ പെണ്ണിന്റെ മണം . പിന്നെ ചേക്കേറുന്ന പക്ഷികളുടേതുപോലുള്ള കലപില ശബ്ദങ്ങള്‍ .കാല്‍മുട്ടുകള്‍ ...മുലമൊട്ടുകള്‍ ..പേരയുടെ പച്ചയിലേക്ക് കാറ്റിലൊഴുകിയിറങ്ങുന്ന മേഫ്ലവറിന്റെ ചുവപ്പ്.കൈത്തോട്ടിലേക്കു വീഴുന്ന ഒരു പൂവിതള്‍ . ഒരു ചുവപ്പ് ചെറിയ ചാട്ടങ്ങളില്‍ മുങ്ങിത്താഴുന്നതുമാത്രമേ അന്നു കണ്ടിട്ടുള്ളൂ.
Friday, September 11, 2009
16
എലിസബത്ത്, അന്നു നാം ഏഴാം ക്ലാസ്സിലായിരുന്നു. രണ്ടുമാസത്തെ അവധിക്കാലത്തിനുശേഷം മെയ്മാസത്തെ അവസാനത്തെ ദിവസങ്ങളിലൊന്നില്‍ ക്ലാസ്സുതിരിക്കുന്നതിനായി നമ്മളെ സ്കൂളിലേക്കു വിളിപ്പിച്ചു.ആ രണ്ടുമാസത്തെ കാത്തിരിപ്പിന്റെ കനം ജീവിതത്തില്‍ ഒരിക്കലും ഞാന്‍ അനുഭവിച്ചിട്ടില്ല. ഓരോ ഡിവിഷനിലേക്കുമുള്ള പേരുകള്‍ വിളിക്കുമ്പോള്‍ അതില്‍ നീയുണ്ടോ ഞാനുണ്ടോ എന്നുമാത്രമായിരുന്നു ഞാന്‍ കേട്ടുകൊണ്ടിരുന്നത്.
നിര്‍ത്ത് -എലിസബത്ത് പറഞ്ഞു. ഇതുപോലൊരുകഥ എല്ലാ വഴിപോക്കനും പറയാനുണ്ടാവും . ഇതൊക്കെ കണ്ടും കേട്ടും ഞാന്‍ ചടച്ചിരിക്കുകയാണ്.
'എലിസബത്ത് എന്റെ കഥകള്‍ എല്ലാവരുടേതും പോലെയായത് എന്റെ കുഴപ്പം കൊണ്ടല്ല.ടാറിട്ട വഴിയിലൂടെ മാത്രം നടക്കുന്നവരുടെ കഥ ഒരുപോലെയാകാതെ തരമില്ലല്ലോ'.
'എനിക്കുനിന്റെ പഴങ്കഥകളോ മറുകടയാളങ്ങളോ കാണേണ്ട. നിലവില്‍ നിനക്കെന്താണ് എന്നില്‍നിന്നാവശ്യം എന്നുമാത്രം അറിഞ്ഞാല്‍ 'മതി-എലിസബത്ത് പറഞ്ഞു.
15
പെണ്ണേ, നിന്റെ മുഴുപ്പുകളിലും മിനുപ്പുകളിലും പടര്‍ന്നുകിടക്കുന്ന നീലിച്ച ഞരമ്പുകള്‍ എന്റെ വേരുകളാണ്. എന്റെ നിയന്ത്രണത്തിലല്ലാത്ത [നിയന്ത്രണം തെറ്റിക്കുന്ന]എന്റെസ്വന്തം വേരുകള്‍
Subscribe to:
Posts (Atom)